സ്കൂൾ  വിദ്യാർത്ഥികൾക്ക് 5 കിലോഗ്രാം അരി പദ്ധതിയുമായി സംസ്ഥാന സർക്കാർ 

By: 600021 On: Mar 16, 2023, 2:56 AM

സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള വിദ്യാർഥികൾക്ക് അരി വീതം വിതരണം ചെയ്യാൻ തീരുമാനിച്ച് സർക്കാർ. 12,037 വിദ്യാലയങ്ങളിലെ 28.74 ലക്ഷം വിദ്യാർത്ഥികൾക്കാണ് 5 കിലോഗ്രാം വീതം  അരി വിതരണം ചെയ്യുക. 71.86 ലക്ഷം രൂപ ചെലവിടുന്ന പദ്ധതിക്ക് ആവശ്യമായ അരി  കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് (സപ്ലൈകോ)  സ്കൂളുകളിൽ നേരിട്ട് എത്തിക്കും. മദ്ധ്യവേനലവധിക്കായി സ്കൂളുകൾ അടക്കുന്നതിന് മുൻപായി അരി വിതരണം പൂർത്തിയാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.