ദില്ലി എയിംസിൽ  ഗർഭസ്ഥ ശിശുവിന് ഹൃദയശസ്ത്രക്രിയ; ആരോഗ്യ രംഗത്തെ സുപ്രധാന നേട്ടം 

By: 600021 On: Mar 16, 2023, 2:26 AM

28 വയസുകാരിയുടെ  ഗര്‍ഭസ്ഥ ശിശുവിന് വെറും 90 സെക്കൻഡിനുള്ളിൽ ഹൃദയ ശസ്ത്രക്രിയ പൂർത്തിയാക്കി ദില്ലി എയിംസ്.  എയിംസിലെ കാര്‍ഡിയോതെറാസിക് സയന്‍സസ് സെന്‍ററില്‍ അൾട്രാസൗണ്ട് സഹായത്തോടെ  നടന്ന  ശസത്രക്രിയയ്ക്ക്  ഒബ്‌സ്റ്റെട്രിക്‌സ് ആന്‍റ് ഗൈനക്കോളജി വിദ​ഗ്ധർ, കാര്‍ഡിയോളജി ആന്‍റ്  കാര്‍ഡിയാക് അനസ്‌തേഷ്യ വിഭാഗത്തിലെ വിദഗ്ധരുമാണ് നേതൃത്വം നൽകിയത്. യുവതിയുടെ വയറിലൂടെ ​ഗർഭസ്ഥ ശിശുവിൻ്റെ  ഹൃദയത്തിൽ സൂചിയെത്തിച്ച് ബലൂൺ ഡൈലേഷൻ രീതിയിൽ വാൽവിലെ തടസ്സം നീക്കുകയായിരുന്നുവെന്ന് സംഘത്തിലെ മുതിർന്ന ഡോക്ടർ പറഞ്ഞു. ശസ്ത്രക്രിയക്ക് ശേഷം ഹൃദയ വാൽവ് വികസിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോക്ടർമാർ പറഞ്ഞു. ഏറെ ശ്രമകരവും വെല്ലവിളിയും  നിറഞ്ഞ ശസ്ത്രക്രിയയ്ക്ക് ശേഷം  അമ്മയുടെയും കുഞ്ഞിൻ്റെയും  ആരോഗ്യനില തൃപ്തികരമാണെന്നും ഇരുവരും  നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.  മൂന്ന് തവണ ​ഗർഭമലസിയ യുവതിയുടെ നാലാമത്  ​ഗർഭ ധാരണമായിരുന്നു ഇത്.