സെൻട്രൽ ലണ്ടനിലെ ഹൈഡ്രേ പാർക്കിൽ നായയുമായി എത്തിയതിന് വിവാദത്തിലായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. വന്യജീവി സംരക്ഷണത്തിൻ്റെ ഭാഗമായി പാർക്കിലേക്ക് പുറത്തുനിന്നുള്ള മൃഗങ്ങളെ പ്രവേശിപ്പിക്കുന്നത് നിരോധിച്ചിരുന്നു. എന്നാൽ ഈ നിയമം ലംഘിച്ചു കൊണ്ടായിരുന്നു ഋഷി സുനകിൻ്റെയും കുടുംബത്തിൻ്റെയും പ്രവേശനം. വിഷയം ശ്രദ്ധയിൽ പെട്ട പൊലീസ് ഉദ്യോഗസ്ഥർ വളർത്തുമൃഗങ്ങൾക്ക് പാർക്കിൽ പ്രവേശനമില്ലെന്ന് അറിയിച്ചു. സംഭവത്തിൽ പ്രതികരിക്കാൻ ഋഷി സുനകിൻ്റെ വക്താവ് തയ്യാറായില്ല.അതേസമയം, വടക്കൻ ഇംഗ്ലണ്ടിലെ ലങ്കാഷെയറിലേക്കുള്ള യാത്രയ്ക്കിടെ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് സുനകിന് ബ്രിട്ടിഷ് പൊലീസ് പിഴയിട്ടിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനും ഋഷി സുനക് വിമര്‍ശന വിധേയനായിരുന്നു. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണേക്കാൾ മികച്ച പ്രധാനമന്ത്രിയായിരിക്കാൻ ശ്രമിക്കുമ്പോഴും പൊലീസ് പിഴ ചുമത്തിയ ആദ്യത്തെ പ്രധാമന്ത്രിയാവുകയാണ് ഋഷി സുനക് എന്നതാണ് വാസ്തവം.