വരാനിരിക്കുന്ന ബഡ്ജറ്റിൽ, ഫെഡറൽ ഗവൺമെന്റ് ഫോർ ഹെൽത്ത് കെയറിൽ നിന്നും ലഭിക്കുന്ന അധിക ധനത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഹോം കെയറിനുള്ള വിഹിതം വർദ്ധിപ്പിക്കണം എന്ന് സീനിയേഴ്സ് അഡ്വക്കസി സംഘടനയായ Reseau FADOQ. സ്വന്തം ഗൃഹത്തിൽ തന്നെ ശുശ്രൂഷ ലഭിക്കുക എന്ന മുതിർന്നവരുടെ ആഗ്രഹം മാത്രമല്ല ഇതിനാൽ സാധ്യമാകുന്നത്, ഹെൽത്ത് കെയർ സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഹോംകെയറിൽ വരുന്ന വളരെ മിതമായ നിരക്കുകൾ സർക്കാരിന് കാലക്രമേണ ലാഭമുണ്ടാക്കുക കൂടി ചെയ്യുന്നു എന്ന് FADOQ പ്രസിഡന്റ ഗിസൽ ടാസി ഗുഡ്‌മാൻ അഭിപ്രായപ്പെട്ടു.
ക്യുബെക് പെൻഷൻ പ്ലാൻ പ്രകാരം പെൻഷൻ ലഭിക്കുന്നതിന് കുറഞ്ഞ പ്രായം 60
വയസ്സാക്കി നിശ്ചയപ്പെടുത്തുന്ന വിഷയം ബഡ്‌ജറ്റിൽ ഫിനാൻസ് മിനിസ്റ്റർ വ്യക്തമാക്കും എന്ന് FADOQ പ്രതീക്ഷിക്കുന്നു. ഇത് 62 വയസ്സ് ആക്കാനുള്ള നീക്കത്തെ FADOQ എതിർക്കുകയും ചെയ്യുന്നു. 5,25,000 അംഗങ്ങളാണ് FADOQ എന്ന സംഘടനയിൽ അംഗങ്ങളായിട്ടുള്ളത്. അടുത്ത ചൊവ്വാഴ്ച്ചയാണ് ക്യൂബെക്കിലെ ബഡ്ജറ്റ് അവതരണം.