''സുരക്ഷയ്ക്കായി പാസ്‌വേഡുകള്‍ മാറ്റിക്കോളൂ'': നിര്‍ദ്ദേശവുമായി ബെറ്റര്‍ ബിസിനസ് ബ്യൂറോ 

By: 600002 On: Mar 15, 2023, 9:50 AM

123456, പാസ്‌വേഡ്, ഹോക്കി, കാനഡ എന്നിവയാണ് രാജ്യത്ത് ആളുകള്‍ സാധാരണയായി ഉപയോഗിക്കാറുള്ള പാസ്‌വേഡുകള്‍. എന്നാല്‍ ഇവ മാറ്റാനുള്ള സമയമായിയെന്നാണ് ബെറ്റര്‍ ബിസിനസ് ബ്യൂറോ പറയുന്നത്. ബെറ്റര്‍ ബിസിനസ് ബ്യൂറോയുടെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം കാനഡയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച പാസ്‌വേഡുകളില്‍ ഇവ ഉള്‍പ്പെടുന്നു. ഇത്തരം പാസ്‌വേഡുകള്‍ക്ക് പകരം ആര്‍ക്കും ഒരിക്കലും പിടികിട്ടാത്ത തരത്തിലുള്ള പാസ്‌വേഡുകള്‍ ഉപയോഗിക്കാന്‍ ബിബിബി നിര്‍ദ്ദേശിക്കുന്നു. ബുധനാഴ്ച 'പാസ്‌വേഡ് ദിനം'  എന്ന പേരില്‍ ആചരിക്കുന്നതിന്റെ ഭാഗമായാണ് വ്യത്യസ്തമായ പാസ്‌വേഡുകള്‍ ഉപയോഗിക്കാന്‍ സംഘടന നിര്‍ദ്ദേശിക്കുന്നത്. 

കഴിഞ്ഞ വര്‍ഷത്തെ സര്‍വേ പ്രകാരം, കാനഡയിലുള്ളവരില്‍ 25 ശതമാനം പേര്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും പാസ്‌വേഡുകള്‍ മാറ്റിയിട്ടുണ്ട്. അതേസമയം, പാസ്‌വേഡുകള്‍ ഇടയ്ക്കിടയ്ക്ക്( ഓരോ മൂന്ന് മുതല്‍ ആറ് മാസം വരെ) മാറ്റുന്നതായി മൂന്നിലൊന്ന് പേര്‍ പ്രതികരിച്ചു.  

പെട്ടെന്ന് ഓര്‍ത്തെടുക്കാന്‍ സാധിക്കുമെന്നതിനാലാണ് പൊതുവെ എല്ലാവരും ലളിതമായ പാസ്‌വേഡുകള്‍ ഉപയോഗിക്കുന്നത്. ഓര്‍മയിലെത്താത്ത പാസ്‌വേഡുകള്‍ ആരും ഉപയോഗിക്കാന്‍ ആഗ്രഹിക്കില്ല. അതിനാലാണ് ചില ഓര്‍ത്തിരിക്കാന്‍ എളുപ്പമുള്ള പാസ്‌വേഡുകള്‍ എല്ലാവരും ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നത്.