ഇന്ത്യയിലെ ആയുധ ഇറക്കുമതിയിൽ റഷ്യ  ഒന്നാമത് 

By: 600021 On: Mar 15, 2023, 3:19 AM

ഇന്ത്യയിലേക്ക് ആയുധങ്ങൾ‍ വിതരണം ചെയ്യുന്നതിൽ റഷ്യ  ഒന്നാമതെന്ന്  സ്റ്റോക്ഹോം ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റ്റ്റ്യൂട്ടിൻ്റെ റിപ്പോർട്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആയുധങ്ങൾ വാങ്ങുന്നതിൽ 19 ശതമാനം കുറവാണ് ഇന്ത്യക്കുണ്ടായിരിക്കുന്നത് എന്നാണ് റിപ്പോർട് വ്യക്തമാക്കുന്നത്. 1993 മുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നതിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. പാകിസ്ഥാന്റെയും ചൈനയുടെയും ഭാ​ഗത്തുനിന്നുള്ള നീക്കങ്ങൾ ആയുധ ഇറക്കുമതിയെ സ്വാധീനിക്കുകയായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു.  വെടിനിർത്തലിനും നയപരമായ പരിഹാരത്തിനും ആഹ്വാനം ചെയ്യുമ്പോഴും റഷ്യൻ അധിനിവേശത്തിനെതിരെയുള്ള യുഎൻ വോട്ടിം​ഗിൽ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയും ഇന്ത്യ തുടരുന്നുണ്ട്.