ബാങ്കിങ് പ്രതിസന്ധി; ചോദ്യങ്ങളെ  തിരസ്കരിച്ച്  അമേരിക്കൻ പ്രെസിഡണ്ട്  ജോ ബൈഡൻ 

By: 600021 On: Mar 15, 2023, 2:52 AM

സിലിക്കൻവാലി ബാങ്കിൻ്റെ തകർച്ചയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ പ്രതിഷേധിച്ച് പ്രെസ് മീറ്റില്‍ നിന്നും  അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇറങ്ങിപ്പോയി. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്,  ഇനി ഇത്തരത്തിൽ സംഭവിക്കില്ലെന്ന് ഉറപ്പു പറയാൻ കഴിയുമോ? എന്നായിരുന്നു മാധ്യമപ്രവർത്തകൻ്റെ ചോദ്യം.  മറ്റു ബാങ്കുകളെ ബാധിക്കുമോ എന്നുള്ള മറ്റൊരു മാധ്യമപ്രവർത്തകൻ്റെ  ചോദ്യവും  നിരസിച്ചു കൊണ്ട് ബൈഡൻ മുറിക്കു പുറത്തേക്കു പോവുകയായിരുന്നു. നിലവിൽ ബാങ്കിങ് തകർച്ച നേരിടുന്ന അമേരിക്കയിൽ  സി​ഗ്നേച്ചർ ബാങ്കും അടച്ചുപൂട്ടിയിരിക്കുകയാണ്. എന്നാൽ നിക്ഷേപം സുരക്ഷിതമാണ്‌, ആശങ്ക വേണ്ടെന്നും നിക്ഷേപകർക്ക് തിങ്കഴാഴ്ച്ച മുതൽ പണം പിൻവലിക്കാമെന്നും ബൈഡൻ ഉറപ്പ് നൽകിയിരുന്നു.